ബ്രെഡ് കൊണ്ടൊരു ഫേസ് മാസ്ക് എന്ന് കേൾക്കുമ്പോൾ തന്നെ പലരും മുഖം ചുളിക്കും. എന്നാൽ മുഖത്തെ മൃതകോശങ്ങൾ മാറ്റാൻ ഏറ്റവും നല്ലൊരു വഴിയാണ് ബ്രെഡ്. ഇത് യീസ്റ്റ് അടങ്ങി ഫെർമെന്റഷൻ കഴിഞ്ഞു വരുന്നതിനാൽ ഒരു ബ്ലീച്ചിങ് എഫക്ട് നൽകുന്നതിനാൽ മുഖത്ത് നല്ല നിറം നൽകുന്നു. ഇത് എങ്ങനെയെന്ന് നോക്കാം.
ആദ്യം തന്നെ ഒന്നോ രണ്ടോ ബ്രെഡ് ഒരു ബൗളിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച് ഇടുക. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പാൽ ചേർത്ത് കുറച്ചു നേരം വയ്ക്കുക. ഇതിലേക്ക് കുറച്ച് തേൻ ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഒരു സ്പൂൺ കൊണ്ട് നന്നായി മിക്സ് ചെയ്ത് മുഖത്ത് ഇട്ട് 15 മിനുട്ടിന് ശേഷം കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക