ഒരു വ്യക്തിയ്ക്ക് ആരോഗ്യം നിലനിർത്താൻ സമീകൃതാഹാരം ആവശ്യമാണ്. അതായത് സമീകൃതാഹാരത്തിലൂടെ മാത്രമേ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുകയുള്ളൂ.
വിറ്റാമിൻ B 12 വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്. ഇത് നമ്മുടെ നാഡീകോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യകരമായി നിലനിർത്തുന്നു.
നമ്മുടെ ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെയും മറ്റ് ജനിതക കോശങ്ങളുടെയും രൂപീകരണത്തിനും വൈറ്റമിൻ ബി 12 സഹായിക്കുന്നു. അതിനാൽ തന്നെ ഗർഭിണികൾ വൈറ്റമിൻ ബി 12 അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ധാരാളമായി കഴിയ്ക്കണം .
ശരീരത്തിൽ വിറ്റാമിനുകളുടെയും ധാതുക്കളുടേയും കുറവ് നിരവധി പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം.
വിറ്റാമിൻ ബി 12 കുറവിന്റെ ലക്ഷണങ്ങൾ…
നടക്കാൻ പ്രയാസം.
ഛർദ്ദി
വിശപ്പ് കുറയുക.
ഭാരം കുറയുക.
വയറിളക്കം
അമിതക്ഷീണം
വൈറ്റമിൻ B 12 ൻറെ കുറവ് പല രോഗാവസ്ഥയിലേയ്ക്കും നയിക്കാറുണ്ട്. വൈറ്റമിൻ B 12 ൻറെ അഭാവം ദഹനശക്തി ദുർബലമാക്കാം. വിറ്റാമിൻ ബി 12 ൻറെ കുറവ് ഒരു വ്യക്തിയെ വിഷാദരോഗത്തിന് അടിമയാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക