നേന്ത്രപ്പഴം കഴിച്ചാൽ വണ്ണം കൂടുമോ കുറയുമോ എന്നുള്ളത് എല്ലാവർക്കും സംശയമുള്ള ഒരു കാര്യമാണ്. കാരണം വണ്ണം വയ്ക്കാനും വണ്ണം കുറയ്ക്കാനും ഏത്തപ്പഴം കഴിക്കാൻ നാം ഉപദേശിക്കാറുണ്ട്. സത്യമെന്തെന്നാൽ മറ്റ് ആഹാരങ്ങൾ നിയന്ത്രിച്ച് അതിന് പകരം ഏത്തപ്പഴം കഴിച്ചാൽ തീർച്ചയായും വണ്ണം കുറയുക തന്നെ ചെയ്യും. എന്നാൽ സാധാരണ കഴിക്കുന്ന എല്ലാ ഭക്ഷണവും കഴിച്ചതിന് ശേഷം കൂടെ നേന്ത്രപ്പഴവും സ്ഥിരമായി കഴിക്കുകയാണെങ്കിൽ തടി കൂടുകയും ചെയ്യും.
ഒരു നേന്ത്രപ്പഴത്തിൽ 108 കലോറി അടങ്ങിയിരിക്കുന്നു. ഇത് 18 ഗ്രാം കാർബോഹൈഡ്രേറ്റിനു തുല്യമാണ്. ശരീര അവയവങ്ങളുടെ സാധാരണ പ്രവര്‍ത്തനങ്ങൾക്ക് കാർബോഹൈഡ്രേറ്റ് അത്യാവശ്യമാണ് ശരീരത്തേ ബി എം അർ റേറ്റ് വർദ്ധിപിക്കുന്ന വിറ്റാമിനുകൾ, ധാതുകൾ, ഫൈബർ എന്നിവ നേന്ത്രപ്പഴത്തിലുണ്ട്. ഈ റേറ്റ് കൂടുന്നതിനു അനുസരിച്ച് പതിവിൽ നിന്ന് കൂടിയ രീതിയില്‍ ശരീരഭാരം കുറയുന്നു.
മിൽക്ക്ഷേക്ക് ആയി കഴിക്കുന്പോള്‍ ആണ് പഴം നമുക്ക് ഭാരം കൂട്ടാൻ ഉപകരിക്കുന്നത്. അതിനാൽ വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർ ആ രീതിയിൽ കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക