നടൻ ദിലീപിന്റെയും കാവ്യാമാധവന്റെയും മകളായ മഹാലക്ഷ്മി നാലാം പിറന്നാൾ ആഘോഷിച്ച വേളയിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി ദിലീപ്. തന്റെ ഇൻസ്റ്റാഗ്രാം ഹാന്റിലിലൂടെയാണ് മീനാക്ഷി ആരാധകർക്കായി ചിത്രങ്ങൾ പങ്കുവച്ചത്. നിമിഷങ്ങൾക്കകം തന്നെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും മീനാക്ഷിയുടെയും മഹാലക്ഷമിയുടെയും വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
മഹാലക്ഷ്മി മഹാകുസൃതിയാണ് എന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. ആര് ട്രാവല്‍ ചെയ്യാന്‍ പോകുന്നത് കണ്ടാലും അവളുടെ ബാഗ് എടുത്ത് വച്ച് ഉടനെ വണ്ടിയില്‍ കയറും. മീനാക്ഷി എം ബി ബി എസ്സിന് പഠിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക