ബോക്സ്ഓഫീസിൽ രജനികാന്ത് ചിത്രങ്ങൾ തുടർച്ചയായ പരാജയം ഏറ്റു വാങ്ങുമ്പോഴും താരത്തിന്റെ സ്റ്റാർവാല്യൂട് മുന്നോട്ട് തന്നെ. 2018-ല്‍ പുറത്തിറങ്ങിയ കാലാ മുതല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ മോശം പ്രകടനമാണ് നടത്തുന്നത്.
എന്നാല്‍ നിലവില്‍ സ്ഥിതി ഇങ്ങനെയൊക്കെ ആണെങ്കിലും വമ്പന്‍ പ്രതിഫലം നല്കി താരത്തെ വിളിക്കാന്‍ നിര്‍മാതാക്കള്‍ മത്സരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
150 കോടി വരെയാണ് താരത്തിന് പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെടുന്നത്. സംവിധായകന് നെല്‍സണിനൊപ്പമാണ് രജനികാന്തിന്റെ അടുത്ത ചിത്രം. നെല്‍സനൊപ്പമുള്ള ജയിലറിന് ശേഷം ഡോണ്‍ സംവിധായകന് സിബി ചക്രവര്‍ത്തിക്കൊപ്പം ഒരു സിനിമ ചെയ്യാനും രജനി പദ്ധതിയിട്ടിട്ടുണ്ട്, അതിനുശേഷം മണിരത്നത്തിനൊപ്പം പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക