മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം കറ്റാർ വാഴയാണ്. താരൻ, തലചൊറിച്ചിൽ,മുടിപൊട്ടിപ്പോകൾ തുടങ്ങി പല പ്രശ്നങ്ങൾക്കും കറ്റാർ വാഴ ഉത്തമമാണ്
മുടികൊഴിച്ചിലിന് കറ്റാർ വാഴ ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്
alsoread: ഈ ഭക്ഷണങ്ങൾ പുരുഷന്മാര് ഡയറ്റില്‍ നിർബന്ധമായും ഉൾപ്പെടുത്തണം
രണ്ട് ടേബിൾസ്പൂൺ കറ്റാർ വാഴ ജെല്ലും 4 ടേബിൾസ്പൂൺ ആവണക്കെണ്ണയും യോജിപ്പിക്കുക. ശേഷം ഇത് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തിൽ ഇത് കഴുകുക. ഈ ഹെയർ പാക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇടാവുന്നതാണ്.
മൂന്ന് ടേബിൾസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കണം. അതിനുശേഷം രാവിലെ ഇത് നേർത്തെ പേസ്റ്റായി അരച്ചെടുക്കുക. ഇതിലേക്ക് 3 ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ കൂടി ചേർത്ത് തലയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇത് മികച്ചൊരു പാക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക