ഹോർമോണുകളിലും വിശപ്പിനും വ്യത്യസ്തതരമായ ഫലങ്ങളാണ് ഓരോ ആഹാര സാധനങ്ങളും നൽകുന്നത്, അതോടൊപ്പം തന്നെ എല്ലാ ഭക്ഷണങ്ങളിലും ഒരേ അളവിലല്ല കലോറികൾ നിർമിക്കപ്പെടുന്നത്.
കഴിക്കുന്ന ആഹാരത്തിന്റെ ഒരു കലോറി പോലും കണക്കാക്കാതെ തന്നെ ശരീരഭാരം കുറയ്ക്കുവാനുള്ള ഒരുപാട് വഴികൾ സാധ്യമാണ്.
ഭക്ഷണത്തിൽ പോർഷൻ കൺട്രോൾ അത്യാവശ്യമാണ്. ഭക്ഷണ ക്രമീകരണം ശ്രദ്ധിക്കുന്നവർക്ക് ഏറ്റവും ഫലപ്രദമാണിത്. ആഹാരത്തെ സമീകൃതമാക്കാനും ഈ രീതി സഹായിക്കും.
ഒരു പ്ലേറ്റിൽ നമ്മൾ കഴിക്കുവാൻ എടുക്കുന്ന ആഹാരങ്ങളുടെ പോഷകഘടകം എങ്ങനെ വേണമെന്ന് നിർദ്ദേശിക്കുകയാണ് പോർഷൻ കൺട്രോൾ. ഓരോ നേരവും ഭക്ഷിക്കുന്ന ആഹാരത്തിന്റെ അളവ് ഒരിക്കലും അധികമാകാതെ ശ്രദ്ധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ബ്രൗണ്‍ ഷുഗര്‍ കഴിക്കുന്നത് സുരക്ഷിതമാണോ? അറിയാം
- പ്രോട്ടീൻ അടങ്ങിയ ഭക്ഷണം: ഒരു പിടി
- പച്ചക്കറികൾ: ഒരു പിടി
- കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ അളവ് : ഒരു കൈക്കുമ്പിൾ
- കൊഴുപ്പിന്റെ അളവ്: ഒരു തള്ളവിരലിന്റെ അത്രയും
പതുക്കെ കഴിക്കുകവും മതിയാകുമ്പോൾ നിർത്തുകയും ചെയ്യുക.
ഓരോ തവണ ആഹാരം ചവയ്ക്കുമ്പോഴും അവ പത്ത് തവണയിൽ കൂടുതൽ ചവച്ചരയ്ക്കുക. ധൃതി പിടിക്കാതെ സാവകാശത്തോടെ വേണം ഭക്ഷണം കഴിക്കുന്നത്. വയർ നിറഞ്ഞിരിക്കുമ്പോഴും പാത്രത്തിൽ ബാക്കി ആഹാരം ഉണ്ടെന്നുവെച്ച് അവ മുഴുവൻ കഴിക്കണമെന്നില്ല.
ലളിതമായ മാറ്റങ്ങൾ
ഡയറ്റുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കുന്നത് നിങ്ങളുടെ ശരീര ഭാരം കുറയ്ക്കുവാൻ സഹായകമാവും. താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ ഭക്ഷണത്തിലൂടെ കുറഞ്ഞ കലോറി മാത്രമേ ശരീരത്തിലെത്തൂ.
- വലിയ കഷ്ണം ഇറച്ചി മാറ്റി ചെറിയ അളവിൽ വിളമ്പുക
- അന്നജം അടങ്ങിയ ആഹാരങ്ങൾക്ക് പകരം പച്ചക്കറികൾ ഉൾപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക