പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ മിക്ക ആരോഗ്യപ്രശ്നങ്ങളുടെയും പ്രധാന കാരണക്കാരനാണ്
പഞ്ചസാര .
“ബ്രൗൺ ഷുഗർ ഗുണനിലവാരമുള്ളതെങ്കിൽ, സാധാരണ പഞ്ചസാരയേക്കാൾ ചില അധിക ധാതുക്കൾ (കാൽസ്യം പോലെയുള്ളവ) അവയിൽ ഉണ്ടാവും. എന്നാൽ ആരോഗ്യപരമായി നോക്കിയാൽ ഇത് കഴിക്കുന്നതുകൊണ്ട് പ്രത്യേകഗുണങ്ങളൊന്നുമില്ല,” ബാംഗ്ലൂരിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റായ ശരണ്യ ശാസ്ത്രി പറയുന്നു.
“ബ്രൗൺ ഷുഗറിൽ സാധാരണ പഞ്ചസാരയേക്കാൾ കൂടുതൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. 100 ഗ്രാമിൽ 83 മില്ലിഗ്രാമാണ് ബ്രൗൺ ഷുഗറിൽ കാൽസ്യത്തിന്റെ അളവെങ്കിൽ 100 ഗ്രാം സാധാരണ പഞ്ചസാരയിൽ 1 മില്ലിഗ്രാം മാത്രമാണ് ഇതിന്റെ അളവ്.
ചായയിൽ സ്വാദിനായി പലതും ചേർക്കുന്നവരുടെ ശ്രദ്ധയ്ക്ക്; തയ്യാറാക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള് അറിഞ്ഞിരിക്കണം
അതുപോലെതന്നെ ഇരുമ്പ് പോലുള്ള മറ്റ് ധാതുക്കളുടെ സാന്നിധ്യവും താരതമ്യേന ബ്രൗൺ ഷുഗറിൽ അല്പം കൂടുതലാണ്. എന്നിരുന്നാലും, ഒരു ടീസ്പൂൺ വീതം പഞ്ചസാര എടുക്കുമ്പോൾ ഈ വ്യത്യാസങ്ങൾ വളരെ ചെറുതാണ്. കാരണം പഞ്ചസാര ഒരിക്കലുമൊരു പോഷകസമ്പന്നമായ ആഹാരമല്ല. ‘ശൂന്യമായ കലോറി’ എന്നാണ് ആളുകൾ ഇത്തരം ഭക്ഷണങ്ങളെ പരാമർശിക്കുന്നതുപോലും,” ബാംഗ്ലൂരിലെ അപ്പോളോ ഹോസ്പിറ്റൽസിലെ ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യനായ ഡോ. പ്രിയങ്ക റോത്തഗി വിശദീകരിച്ചു.
എത്രമാത്രം കഴിക്കാം?
“സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രതിദിനം 6 ടീസ്പൂൺ പഞ്ചസാര ഉപയോഗിക്കാം. മധുരപലഹാരങ്ങൾ സിറപ്പുകൾ പോലുള്ളവയിലടങ്ങിയത് 100 കലോറിയുമാകാം. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഈ പരിധി 9 ടീസ്പൂണും 150 കലോറിയുമാണ്.”
പാർശ്വഫലങ്ങൾ
മിതമായ അളവിലാണ് കഴിക്കുന്നതെങ്കിൽ ബ്രൗൺ ഷുഗർ സുരക്ഷിതവും ആരോഗ്യകരവുമാണ്. എന്നാൽ സാധാരണ പഞ്ചസാര പോലെ, അമിതമായി ഉപയോഗിച്ചാൽ ബ്രൗൺ ഷുഗറും നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക