മോഹൻലാൽ ആരാധികയായിരുന്ന തനിക്ക് ഇപ്പോൾ ആരാധന മമ്മൂട്ടിയോട് എന്ന് നായിക അദിതി രവി. ലിജു കൃഷ്ണയുടെ സംവിധാനത്തിലൊരുങ്ങിയ പടവെട്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തിലായിരുന്നു അദിതി തന്റെ മനസുതുറന്നത്.
നിവിൻ പോളിയും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഏത് നടന്റെ കൂടെയാണ് ഇനി അഭിനയിക്കാൻ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി എന്ന് തന്നെയാണ് നിവിനും പറഞ്ഞത്.
“മമ്മൂക്കയുടെ കൂടെ ഒരു പടം ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. അത് ഇതുവരെ നടന്നിട്ടില്ല. രണ്ട് മൂന്ന് പ്രാവശ്യം ചില അവസരങ്ങള്‍ മാറിമറിഞ്ഞ് പോയിരുന്നു.” നിവിൻ പറഞ്ഞു.
തനിക്കും മമ്മൂട്ടിക്കൊപ്പമാണ് സിനിമ ചെയ്യാന്‍ ആഗ്രഹമെന്ന് അദിതിയും വെളിപ്പെടുത്തി. റോഷാക്ക് കണ്ട ശേഷം മമ്മൂട്ടിയാണ് തന്റെ പുതിയ പ്രണയമെന്നും അതിഥി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക