ബോളിവുഡിലെ ഏറ്റവും ഊർജ്ജസ്വലരായ നടന്മാരിൽ ഒരാളാണ് രൺവീർ സിംഗ്അഭിനയത്തിന്റെ പേരിൽ അംഗീകാരങ്ങൾ കിട്ടിയ രൺവീർ തന്റെ ഡ്രെസ്സിംഗ് സെൻസിന്റെ പേരിൽ വാർത്തകളിൽ ഇടം നേടാറുണ്ട്.
ഇപ്പോൾ ഇതാ രൺവീർ സിംഗ് അന്താരാഷ്ട്ര തലത്തിൽ ആദരിക്കപ്പെടാൻ പോവുകയാണ്. ബോളിവുഡ് താരം രൺവീർ സിംഗ്, സ്കോട്ടിഷ് താരം ടിൽഡ സ്വിന്റൺ, അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് ജെയിംസ് ഗ്രേ, മൊറോക്കൻ സംവിധായിക ഫരീദ ബെൻലിയാസിദ് എന്നിവരെ 2022 ലെ മറാകേഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആദരിക്കും.
. മൊറോക്കോയിൽ നവംബർ 11 മുതൽ 19 വരെ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ എല്ലാവരുടെയും ‘അത്ഭുതകരമായ കരിയർ’ മനസ്സിൽ വെച്ചുകൊണ്ട് നാലുപേർക്കും എറ്റോയിൽ ഡി’ഓർ (ഗോൾഡൻ സ്റ്റാർ) സമ്മാനിക്കും
ഇതേക്കുറിച്ച് സംസാരിക്കവെ രൺവീർ പറഞ്ഞു, ‘ആഫ്രിക്കയിൽ എന്റെ പ്രകടനത്തിന് അംഗീകാരം ലഭിച്ചത് എന്നെ സംബന്ധിച്ച് വളരെ സന്തോഷകരമാണ്. ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ ഏത് അതിർവരമ്പുകളും മറികടക്കാൻ എന്റെ സൃഷ്ടി പ്രാപ്തമാണെന്നതിന്റെ സൂചനയാണിത്. അദ്ദേഹം കൂട്ടിച്ചേർക്കുന്നു, “വിനോദത്തിലൂടെ ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരു എളിയ കലാകാരനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രതിഫലദായകമാണ്. ജനങ്ങളുമായി സംവദിക്കണതും അവരോട് എന്റെ നന്ദി പ്രകടിപ്പിക്കാനും എനിക്ക് മാരാകേഷിൽ കാത്തിരിക്കേണ്ടതില്ല
അതേസമയം രാജ്യത്തിനകത്തും പുറത്തും പ്രശസ്തി നേടിയ രൺവീർ സിംഗും ദീപികയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുന്നു. ഇരു താരങ്ങളും നേരത്തെ വ്യക്തമാക്കിയത് പോലെ ഒന്നുമില്ലെങ്കിലും ദീപാവലി പാർട്ടി ഒന്നും കാണാത്തതിനെ തുടർന്നാണ് അഭ്യൂഹം വീണ്ടും ശക്തമാകുകയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക