ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാർ- ദ വേ ഓഫ് വാട്ടർ’ ട്രെയിലർ റിലീസ് ചെയ്തു. ആദ്യഭാഗത്തേത് പോലെ തന്നെ കടലിലേയും കരയിലേയും വ്യത്യസ്തമായ ജീവി വർഗങ്ങളെ ട്രെയിലറിൽ ചിത്രീകരിച്ചിരിക്കുന്നു. മികച്ചൊരു ദൃശ്യാവിഷ്കാരമായിരിക്കും ‘അവതാർ 2’ സമ്മാനിക്കുക
ഈ വർഷം ഡിസംബർ 16-ന് ചിത്രം തിയേറ്ററുകളിലെത്തും. കടലിനടിയിലെ വിസ്മയ ലോകമാകും ഇത്തവണ കാമറൂൺ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക എന്ന സൂചനകൾ നേരത്തെ തന്നെ ലഭിച്ചിരുന്നു. ലൊക്കേഷനുകളിൽ നിന്നുള്ള സ്റ്റിൽസുകൾ ഈ സൂചനകൾ ഉറപ്പിക്കുകയും ചെയ്തിരുന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക