Sunday, December 3, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home MORE ASTROLOGY

അശ്വതി നക്ഷത്രക്കാര്‍ക്ക് മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ അനായാസേന സാധിക്കും. ആരോഗ്യപരമായി മെച്ചം. വിവാഹ ആലോചനകൾ തീരുമാനത്തിലെത്തും; ഭരണി നക്ഷത്രക്കാര്‍ക്ക് ഭവനത്തിനും വാഹനത്തിനും അറ്റകുറ്റപ്പണികൾ വേണ്ടിവരും. തൊഴിലിൽ അനുകൂലമായി നിലനിന്നിരുന്ന സാഹചര്യം മാറും; അശ്വതി മുതല്‍ രേവതി വരെ നാളുകാരുടെ അടുത്തയാഴ്‌ച്ചത്തെ സമ്പൂര്‍ണ വാരഫലം

Sub Editor #14 - Real News Kerala by Sub Editor #14 - Real News Kerala
November 11, 2022
FacebookTwitterWhatsAppTelegram

വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?

അശ്വതി നക്ഷത്രക്കാര്‍ക്ക് മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ അനായാസേന സാധിക്കും. ആരോഗ്യപരമായി മെച്ചം. വിവാഹ ആലോചനകൾ തീരുമാനത്തിലെത്തും.

ഭരണി നക്ഷത്രക്കാര്‍ക്ക് ഭവനത്തിനും വാഹനത്തിനും അറ്റകുറ്റപ്പണികൾ വേണ്ടിവരും. തൊഴിലിൽ അനുകൂലമായി നിലനിന്നിരുന്ന സാഹചര്യം മാറും. അശ്വതി മുതല്‍ രേവതി വരെ നാളുകാരുടെ അടുത്തയാഴ്‌ച്ചത്തെ സമ്പൂര്‍ണ വാരഫലം

അശ്വതി

മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ അനായാസേന സാധിക്കും. ആരോഗ്യപരമായി മെച്ചം. വിവാഹ ആലോചനകൾ തീരുമാനത്തിലെത്തും. തൊഴിൽ പരമമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടിവരും. ഭാര്യാ ഭർത്തൃ ബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. കുടുംബത്തിൽ അന്യരുടെ ഇടപെടൽ മാനസിക സംഘർഷം സൃഷ്ടിക്കും.

ഭരണി

ഭവനത്തിനും വാഹനത്തിനും അറ്റകുറ്റപ്പണികൾ വേണ്ടിവരും. തൊഴിലിൽ അനുകൂലമായി നിലനിന്നിരുന്ന സാഹചര്യം മാറും. പ്രവർത്തനതടസ്സം നേരിടും. ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. സന്താനങ്ങൾക്ക് രോഗദുരിതം. മാനസിക സമ്മർദ്ദം അധികരിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

കാർത്തിക

ശാരീരികവും മാനസികവുമായ ക്ഷീണം അനുഭവയ്‌ക്കേണ്ടി വരും. തൊഴിലിൽ നിന്ന് അവധിയെടുത്ത് വിട്ടു നിൽക്കേണ്ടി വരും. പ്രധാനപ്പെട്ട കാര്യങ്ങളിൽ വിജയം കാണില്ല. ഗൃഹസുഖം കുറയും.

അനാവശ്യ ചെലവുകൾ മൂലം മനസ്സു വിഷമിക്കും. ബന്ധുക്കൾ തമ്മിൽ ഭിന്നത. ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും.

രോഹിണി

വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ധനപരമായ അധികച്ചെലവ്. ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും. ബന്ധു ജന സഹായം ലഭിക്കും. സാമ്പത്തിക വിഷമതകൾ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

മകയിരം

തൊഴിലന്വേഷങ്ങളിൽ വിജയം. ഭക്ഷണസുഖം ലഭിക്കും. പുതിയ വസ്ത്ര-ആഭരണ ലാഭം. മനഃ സുഖം വർധിക്കും. അലങ്കാര വസ്തുക്കൾക്കായി പണച്ചെലവ്. ഇരു ചക്ര വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.

തിരുവാതിര

പരുക്ക്,രോഗദുരിതം എന്നിവ മൂലം ജോലികളിൽ നിന്നു വിട്ടുനിന്നിരുന്നവർക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാൻ സാധിക്കും. ഔഷധങ്ങളിൽ നിന്ന് അലർജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. എളുപ്പത്തിൽ സാധിക്കാവുന്ന കാര്യങ്ങൾക്ക് പോലും തടസ്സം നേരിടാം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും.

പുണർതം

സുഹൃത്തുക്കൾ മൂലം അപവാദം കേൾക്കുവാൻ ഇടവരും. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തിൽ ചാടും. ആരോഗ്യപരമായി വാരം അനുകൂലമല്ല. നേത്ര രോഗബാധയ്‌ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം ലഭിക്കും. ഇന്റർവ്യൂകളിൽ ജയിച്ച് തൊഴിൽ ലഭിക്കുവാൻ സാദ്ധ്യത.

പൂയം

ആരോഗ്യ വിഷമതകൾ ശമിക്കും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്‌ക്കും. ഗൃഹാന്തരീക്ഷത്തിൽ ശാന്തത. മറ്റുള്ളവരുമായി മികച്ച സൗഹൃദ ബന്ധം സ്ഥാപിക്കും. മനസ്സിൽ ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. ബന്ധുഗുണം വർധിക്കും.

ആയില്യം

പണമിടപാടുകളിൽ നഷ്ടം നേരിടുവാൻ സാധ്യത. പിതാവിന് അരിഷ്ടതകൾ. വളരെക്കാലമായി അനുകൂലമായി നിന്നിരുന്നവർക്ക് മാനസിക വിരോധം. അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ സഹോദരങ്ങൾ വഴി സഹായം ലഭിക്കും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം.

മകം

അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം,ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അൽപം കൂടി നീട്ടി വയ്‌ക്കുന്നതുത്തമം. അനാവശ്യമായി ധനനഷ്ടം വരാനിടയുണ്ട്. ബന്ധുജന സഹായം ലഭിക്കും.

തൊഴിലന്വേഷണത്തിൽ നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും.

പൂരം

താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. കലാരംഗത്ത് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. അടുത്ത സുഹൃത്തുക്കളുമായി നിലനിന്നിരുന്ന ഭിന്നത മാറും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.

ഉത്രം

ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അതൃപ്തി സ്ഥലം മാറ്റം എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും. മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്നതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തും. .ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

അത്തം

തൊഴിൽപരമായി വാരം അനുകൂലം. വിവാഹാലോചനകൾ തീരുമാനമാകും. പുതിയ ആഭരണം, വസ്ത്രം, വാഹനം എന്നിവ വാങ്ങും. ഉപഹാരങ്ങൾ ലഭിക്കുവാൻ ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള അരിഷ്ടതകൾക്കു സാദ്ധ്യത.

ചിത്തിര

അപ്രതീക്ഷിത ചെലവുകൾ വർധിക്കും. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ ലഭിക്കും. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകൾ കൈമോശം വരാനിടയുണ്ട്. ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്കു സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വർധിക്കും.

ചോതി

മാനസികമായി നിലനിന്നിരുന്ന ചില ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. വിനോദങ്ങളിൽ നിന്ന് മനസിന് സുഖം ലഭിക്കും.

വിശാഖം

പൊതുപ്രവത്തനത്തിൽ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും. ശ്വാസകോശ രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും.

അനിഴം

കരുതിവെച്ച പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. ഏർപ്പെടുന്ന കാര്യങ്ങളിൽ ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ബന്ധുക്കളെ താൽക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

തൃക്കേട്ട

പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരൽ. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. പൂർവ്വിക സ്വത്തു ലഭിക്കുവാൻ യോഗമുണ്ട് . യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. വീഴ്‌ച്ച, പരിക്ക് എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

മൂലം

ബിസിനസിൽ നിന്നു നേട്ടം. മനസുഖം വർധിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും. ദീർഘദൂരയാത്രകൾ നടത്തേണ്ടിവരും. വാഹനം വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.

പൂരാടം

തൊഴിൽ മേഖലയിൽ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. കടം നൽകിയ പണം തിരികെ ലഭിക്കും.

ഉത്രാടം

അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. അസാദ്ധ്യമെന്നു കരുതിയ പല കാര്യങ്ങളും അനായാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബ ബന്ധങ്ങൾ പൂർവ്വ സ്ഥിതിയിലെത്തും.

തിരുവോണം

ശത്രുക്കൾക്കുമേൽ വിജയം. ഭക്ഷണസുഖം ഉണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. തീർഥയാത്രകൾ നടത്തും. പുതിയ ഭൂമി വാങ്ങുവാൻ സാധിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. വ്യാപാരമേഖലയിൽ നിന്ന് വിജയം.

അവിട്ടം

ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം ശമിക്കും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. വിലപിടിപ്പുള്ള വസ്തുക്കൾ സമ്മാനമായി ലഭിക്കും.

ചതയം

പ്രവർത്തന രംഗത്ത് ഉയർച്ച അനുഭവപ്പെടും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. പഠന നിലവാരം ഉയരും. ബിസിനസിൽ നേട്ടങ്ങൾ കൈവരിക്കും. പണമിടപാടുകളിൾ നേട്ടങ്ങൾ. സാമ്പത്തിക വിഷമതകളിൽ ശമനം.

പൂരുരുട്ടാതി

വ്യവഹാരവിജയം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകൾ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തി.

ഉത്രട്ടാതി

ഔദ്യോഗികപരമായ യാത്രകൾ വേണ്ടിവരും. മത്സരപ്പരീക്ഷകൾ, ഇന്റര്‍വ്യൂ എന്നിവയിൽ വിജയിക്കുവാൻ സാധിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ആരോഗ്യ വിഷമതകൾ അകന്ന് ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. ഗൃഹനിര്‍മാണത്തിൽ പുരോഗതി.

രേവതി

കലാസാഹിത്യരംഗങ്ങളിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ പലപ്പോഴും കഴിയാതെവരും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളിൽ വിജയം. ബന്ധുക്കൾ നിമിത്തം നേട്ടം.

Tags: ASTROLOGYAstrology News
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

കുവൈത്തിൽ വിവാഹ രജിസ്‌ട്രേഷന് മയക്ക് മരുന്ന് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും

Next Post

അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, അഭിമാനക്ഷതം, കലഹസാധ്യത, മനഃപ്രയാസം, നഷ്ടം, ഇച്ഛാഭംഗം, യാത്രാപരാജയം ഇവ കാണുന്നു; മേടം മുതല്‍ മീനം വരെ ഇന്ന്

Related News

പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ. എം കുഞ്ഞാമന്‍ അന്തരിച്ചു

പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ. എം കുഞ്ഞാമന്‍ അന്തരിച്ചു

തലയ്‌ക്ക് കത്തി കൊണ്ട് കുത്തിയും കല്ലെറിഞ്ഞും പതിനാറുകാരിയെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി

ഈഫല്‍ ടവറിന് സമീപം കത്തിയാക്രമണം; ജര്‍മനിയില്‍ നിന്നുള്ള വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

‘തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു, ആശയ പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി

ചര്‍മ്മ സംരക്ഷണത്തിനായി ദുവസവും മുഖത്ത് റോസ് വാട്ടര്‍ പുരട്ടൂ; ഗുണങ്ങള്‍ അറിയാം

ചര്‍മ്മ സംരക്ഷണത്തിനായി ദുവസവും മുഖത്ത് റോസ് വാട്ടര്‍ പുരട്ടൂ; ഗുണങ്ങള്‍ അറിയാം

Latest News

പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ. എം കുഞ്ഞാമന്‍ അന്തരിച്ചു

പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ. എം കുഞ്ഞാമന്‍ അന്തരിച്ചു

തലയ്‌ക്ക് കത്തി കൊണ്ട് കുത്തിയും കല്ലെറിഞ്ഞും പതിനാറുകാരിയെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി

ഈഫല്‍ ടവറിന് സമീപം കത്തിയാക്രമണം; ജര്‍മനിയില്‍ നിന്നുള്ള വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

‘തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു, ആശയ പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി

ചര്‍മ്മ സംരക്ഷണത്തിനായി ദുവസവും മുഖത്ത് റോസ് വാട്ടര്‍ പുരട്ടൂ; ഗുണങ്ങള്‍ അറിയാം

ചര്‍മ്മ സംരക്ഷണത്തിനായി ദുവസവും മുഖത്ത് റോസ് വാട്ടര്‍ പുരട്ടൂ; ഗുണങ്ങള്‍ അറിയാം

ജനുവരി മുതല്‍ ഹോണ്ട കാറുകള്‍ക്ക് വിലയേറുമെന്ന് റിപ്പോര്‍ട്ട്

ജനുവരി മുതല്‍ ഹോണ്ട കാറുകള്‍ക്ക് വിലയേറുമെന്ന് റിപ്പോര്‍ട്ട്

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും

ചില ഭക്ഷണങ്ങള്‍ തണിപ്പിച്ച് കഴിച്ചാല്‍ സ്വദേറും; അവ ഏതൊക്കെയെന്ന് പരിശോധിക്കാം

ചില ഭക്ഷണങ്ങള്‍ തണിപ്പിച്ച് കഴിച്ചാല്‍ സ്വദേറും; അവ ഏതൊക്കെയെന്ന് പരിശോധിക്കാം

കോവിഡ് പ്രതിരോധ നിർദേശങ്ങളും രാജ്യത്തിന്റെ നിലവിലെ അവസ്ഥയും, പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പാര്‍ട്ടിക്കുണ്ടായ താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ശാന്തമായ ബീച്ച് അനുഭവങ്ങള്‍ക്കായി തിരഞ്ഞെടുക്കാം ഗോകര്‍ണ

ശാന്തമായ ബീച്ച് അനുഭവങ്ങള്‍ക്കായി തിരഞ്ഞെടുക്കാം ഗോകര്‍ണ

സണ്‍ ടാന്‍ അകറ്റാന്‍ ക്യാരറ്റ് ഓയില്‍; വീട്ടില്‍ തയ്യാറാക്കാം

സണ്‍ ടാന്‍ അകറ്റാന്‍ ക്യാരറ്റ് ഓയില്‍; വീട്ടില്‍ തയ്യാറാക്കാം

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.