നിലമ്പൂർ: 9 സംസ്ഥാനങ്ങൾ, അവയുടെ മുഖ്യമന്ത്രിമാർ എന്നിവരുടെ പേര് മണി മണിയായി പറഞ്ഞ് കുരുന്ന് മുഹമ്മദ് ഇസാൻ. 2 വയസ്സും 8 മാസവും ആണ് ഇസാന് പ്രായം. മികവിന് ഇന്ത്യ ബുക് ഓഫ് റെക്കോർഡിൽ ഇടംനേടി.12 തരം വാഹനങ്ങൾ, 8 വർണങ്ങൾ, പച്ചക്കറി, 10 പഴവർഗങ്ങൾ എന്നിവയുടെ പേര് ഇസാന് കാണാപാഠം.
ഇംഗ്ലിഷ്, അറബി അക്ഷരമാല, ഒന്നു മുതൽ 10 വരെ അക്കങ്ങൾ, കേരളത്തിലെ ജില്ലകളിൽ 8 എണ്ണത്തിന്റെ പേര് എന്നിവ ഇസാന് അറിയാം.
മമ്പാട് കമ്പനിപ്പടി പുതുമംഗലത്ത് ഇർഷാദിന്റയും ഷഹ്നയുടെയും ഏകമകനാണ് ഇസാൻ. സ്കൂൾ കുട്ടികൾക്ക് ഷഹ്ന ട്യൂഷൻ എടുക്കാറുണ്ട്. ഇസാൻ അവ കേട്ടു പഠിച്ചു പറഞ്ഞു തുടങ്ങി. ശ്രദ്ധയിൽപെട്ടതോടെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക