കാന്താര സിനിമ സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും എന്നാൽ കണ്ടപ്പോൾ വിഷമം തോന്നിയ ഒരു രംഗത്തെക്കുറിച്ച് പറയാതിരിക്കാനാവില്ലെന്നും നടി മഞ്ജു പത്രോസ്
മഞ്ജുവിന്റെ കുറിപ്പ്
‘‘ഇത്രയും മനോഹരമായ ഒരു സിനിമയിൽ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായി. ഇതിനെക്കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ്… പക്ഷേ എഴുതാതെ വയ്യ.. സിനിമയുടെ ആദ്യഭാഗത്ത് ഒരു ഉത്സവം നടക്കുന്നു.. ദീപക് റായ് അവതരിപ്പിച്ച സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നു..
സുഹൃത്ത് സുന്ദരയോട് പറയുന്നു, വൈകുന്നേരം നിൻെറ ഭാര്യയെ കൂട്ടി വരൂ നമുക്ക് അടിച്ചുപൊളിക്കാം എന്ന്.. അദ്ദേഹത്തിന്റെ മുഖത്ത് അപ്പോൾ അല്പം ഈർഷ്യ പടരുന്നു.. എന്നിട്ട് അദ്ദേഹത്തിൻറെ ഭാര്യയെ നോക്കുന്നു.. അവർ മറ്റൊരു വശത്തുനിന്ന് അദ്ദേഹത്തെ വളരെ നിഷ്കളങ്കമായിചിരിച്ചു കാണിക്കുന്നു …
അവരുടെ അല്പം ഉന്തിയ പല്ലുകൾ സിനിമയിൽ അവിടെ കെട്ടിയിരിക്കുന്ന പോത്തിന്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു… ഇത് കണ്ടതും കാണികൾ തിയറ്ററിൽ പൊട്ടിച്ചിരിക്കുന്നു… എനിക്ക് മനസ്സിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം കൺവേ ചെയ്യുന്നത്…
ജിമ്മിൽ വ്യായാമം ചെയ്യവേ നടൻ സിദ്ധാന്ത് വീർ സൂര്യവംശി മരിച്ച നിലയില്
ഇത്രയും മനോഹരമായ സിനിമയിൽ ഈ ബോഡി ഷേമിങ് കൊണ്ട് എന്ത് ഇൻപുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്.’’
ഇതു കണ്ട് ചിരിച്ചവർ ശരീരമൊരു തമാശയല്ലെന്നു മനസ്സിലാക്കണമെന്നും അതു ഒരു വ്യക്തിയുടെ സ്വന്തമാണ് അതിൽ നോക്കി ചിരിക്കാനും അതിനെ കളിയാക്കാനും ആർക്കും അവകാശമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക