ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാർ 2’ ഇന്ത്യയിൽ ആറ് ഭാഷകളിൽ റിലീസ് ചെയ്യുന്നുണ്ട് . ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ജോണ്‍ ലാന്‍ഡോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
“നമസ്തേ ഇന്ത്യ! ഞാൻ നിങ്ങളെ കാണുന്നു. നിങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിൽ അവതാർ ദി വേ ഓഫ് വാട്ടർ നിങ്ങൾ അനുഭവിച്ചറിയുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഡിസംബർ 16-ന് പന്‍ഡോറയിലേക്കുള്ള മടക്കം ആഘോഷിക്കാം”, എന്നാണ് ജോണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Namaste India!
I see you. Your diversity continues to amaze me. I am so excited for you to experience #AvatarTheWayOfWater in 6 languages – English, Hindi, Tamil, Telugu, Malayalam, and Kannada. Let's celebrate the return to Pandora on 16th Dec. Please enjoy the Kannada trailer. https://t.co/MT9IziYTXS— Jon Landau (@jonlandau) November 10, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക