തിരുവനന്തപുരം:പേരൂര്‍ക്കട വഴയിലയില്‍ അച്ഛന് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് വയസ്സുകാരന് മരിച്ചു. കാട്ടാക്കട കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ് റഹീന ദമ്പതികളുടെ മകന് മുഹമ്മദ് അമാനാണ് മരിച്ചത്.
കുടുംബസമേതം ഭാര്യ റഹീന, മുജീബിന്റെ അമ്മ എന്നിവരുമായി മുജീബ് ഓട്ടോറിക്ഷയിൽ പട്ടത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടം.
പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കി; പെൺകുട്ടിയുടെ കുടുംബത്തെ പരാതി നൽകാതിരിക്കാൻ നിർബന്ധിച്ച് അധ്യാപകർ
പേരൂർക്കട വഴയില തുരുത്തുംമൂലയില്‍ വെച്ച് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മുഹമ്മദ് അമാനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക