മഞ്ജു വാരിയർ മലയാളികളുടെ പ്രിയതാരമാണ് നടി ഇപ്പോൾ തമിഴ് സിനിമയിലും സജീവമാകുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു വാര്യർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട് .
ഇപ്പോൾ ഇതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. യാത്ര പോകാനൊരുങ്ങുന്ന ചിത്രങ്ങളാണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്. “ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല. പക്ഷെ എന്റെ പാതയിൽ തന്നെയാണ്” എന്നാണ് ചിത്രങ്ങൾക്കൊപ്പം നടി കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക