നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച് പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് ‘പ്രാവ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. അമിത് ചക്കാലക്കൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു., ആദർശ് രാജ ,അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ ,ടീന സുനിൽ ,ഗായത്രി നമ്പ്യാർ, അലീന എന്നിവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ പോസ്റ്റർ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു.സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ വിനോദ സഞ്ചാരത്തിൽ ആയിരുന്ന മമ്മൂട്ടി, ഹൊബാർട്ട് നഗരത്തിലെ ഗ്രാൻഡ് ചാൻസലർ ഹോട്ടലിൽ വച്ചാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. നവംബർ 30ന് ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക