മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബൻ നായകനായ ചിത്രമാണ് ‘അറിയിപ്പ്’. രാജ്യാന്തര ചലച്ചിത്രമേളകളിലൂടെ ഇതിനകം പേരെടുത്ത ചിത്രമായിരുന്നു ‘അറിയിപ്പ്’. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു ഇത്
ഇപ്പോൾ ഇതാ ‘അറിയിപ്പി’ന്റെ റിലീസും പ്രഖ്യാപിച്ച് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ഡയറക്ട് ഒടിടി റിലീസായി എത്തുന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ 16 മുതലാണ് സ്ട്രീം ചെയ്യുക. സനു വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനുമാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക