ബ്രോക്കോളി
ഉള്ളി
വെളുത്തുള്ളി
പാല്
ചെദ്ദാര്‍ ചീസ്
വെണ്ണ
കുരുമുളക്
ഉണ്ടാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളാക്കിയ ബ്രോക്കോളിയിലേക്ക് ആവശ്യത്തിന് വെള്ളം ചേര്‍ത്ത ശേഷം, വെളുത്തുള്ളി, ഒരു നുള്ള് ഉപ്പ് എന്നിവയും ചേര്‍ത്ത് അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ വേവിക്കുക. ശേഷം ഇത് തണുക്കാന്‍ അനുവദിക്കണം.
ഒരു പാന്‍ ചൂടാക്കി അതിലേയ്ക്ക് ബട്ടര്‍ ചേര്‍ത്ത്, വെളുത്തുള്ളി, സവാള എന്നിവ അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ഇനി തീ അണച്ച് ഇത് തണുക്കാന്‍ അനുവദിക്കുക. ഇതും നേരത്തെ വേവിച്ച ബ്രോക്കോളിയും ഒരു ജാറില്‍ എടുത്ത് നന്നായി അരച്ചെടുക്കുക. ഇനി ഒരു പാന്‍ ചൂടാക്കിയ ശേഷം അരച്ചെടുത്ത ബ്രോക്കോളി പ്യൂരി ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് ഒരല്പം പാല്, ചെഡാര്‍ ചീസ് എന്നിവയും ചേര്‍ത്ത് സൂപ്പ് കുറുകി വരുന്നത് വരെ പാകം ചെയ്യുക. ആവശ്യത്തിന് ഉപ്പും ഒരു നുള്ള് കുരുമുളകും ചേര്‍ത്ത് വീണ്ടും ഒരു 4-5 മിനിറ്റ് പാകം ചെയ്ത് ചൂടോടെ തന്നെ വിളമ്പാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക