പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന മിസ്റ്റർ ഇന്ത്യ മത്സരത്തിൽ മാറ്റുരക്കുന്നതിന് വയനാട് കൽപെറ്റയിൽ നിന്നും ജാസിർ തുർക്കിയും പോകുന്നു.
തൃശൂരിൽ വെച്ച് നടന്ന ട്രയൽസിൽ ആണ് ജാസിർ ഈ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഇത് രണ്ടാം തവണയാണ് ജാസിർ കേരള ടീമിൽ ഇടം നേടുന്നത്.
70kg വിഭാഗത്തിൽ ആണ് ജാസിർ ഈ വർഷം മത്സരിക്കുന്നത്.ദുബായിലെ പ്രമുഖ ബോഡിബിൽഡിംഗ് കോച്ച് ഷാജി ചിറയിൽ ആണ് ജാസിറിന്റെ പരിശീലനം.
കൽപ്പറ്റയിൽ സിവിൽ സ്റ്റേഷന് സമീപം ഫൈറ്റ് ക്ളബ് എന്ന ജിംനേഷ്യം നടത്തി വരികയാണ് ജാസിർ ഇപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക