ഉപ്പിന്റെ ഉപയോഗം കൂടുന്നത് ആരോഗ്യത്തിന് ഹാനികരമായിരിക്കും. അമിതമായ ഉപ്പ് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു.
ഉയര്‍ന്ന ഉപ്പ് കഴിക്കുന്നത് മറവി അഥവ ഡിമെന്‍ഷ്യക്ക് കാരണമാകും. ഇത് ബിപി വര്‍ദ്ധിക്കുന്നതിനാല്‍ സംഭവിക്കാം, ഇതിനെ വാസ്കുലര്‍ ഡിമെന്‍ഷ്യ എന്നും വിളിക്കുന്നു. ഡിമെന്‍ഷ്യയെ അല്‍ഷിമേഴ്സ് രോഗം എന്നും വിളിക്കാറുണ്ട്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം മൂലമാണ് ഇത് ഉണ്ടാകുന്നത്.
ഉയര്‍ന്ന ഉപ്പിന്റെ ഉപയോഗം തലച്ചോറിലെ സ്ട്രെസ് ഹോര്‍മോണുകളെ 60 മുതല്‍ 75% വരെ വര്‍ധിപ്പിക്കും. ഇത് തലച്ചോറിന്റെ പ്രതികരണശേഷിയെ ബാധിക്കു. സമ്മര്‍ദ്ദത്തോടുള്ള പ്രതികരണം ഇരട്ടിയാക്കുകയും ചെയ്യും.
ഉയര്‍ന്ന ഉപ്പ് കഴിക്കുന്നത് ബിപി അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും, ഇത് സ്ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം എന്നിവ വര്‍ദ്ധിപ്പിക്കും. കൂടാതെ, ഹൃദ്രോഗങ്ങളും ഹൃദയാഘാതവും തലച്ചോറിനെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്നും ഡോക്ടമാര്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക