ഉലുവ
താരൻ ഇല്ലാതാക്കാൻ വളരെ നല്ലതാണ് ഉലുവ. പ്രോട്ടീന്‍ കൂടുതലായതിനാല്‍ ഉലുവ പോഷിപ്പിക്കുന്നതിനും മുടി കൊഴിച്ചില്‍ തടയുന്നു.
ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വച്ച ഉലുവ എടുത്ത് അരച്ച ശേഷം അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ശിരോചര്‍മ്മത്തില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. അല്‍പ്പ സമയത്തിന് ശേഷം ഇത് കഴുകി കളയാം
തൈര്
തൈര് മുടിക്കും വളരെയധികം ഗുണങ്ങള്‍ നല്‍കാറുണ്ട്.
വെളിച്ചെണ്ണയില്‍ തൈര് കൂടി ചേർത്ത് ഹെയര്‍ മാസ്ക് തയ്യാറാക്കാം. തലയോട്ടിയെ തണുപ്പിക്കാനും, താരന്റെ പ്രശ്നങ്ങളെ അകറ്റാനും നല്ലതാണ്
വെളിച്ചെണ്ണ
വെളിച്ചെണ്ണയും നാരങ്ങയും താരന് പരിഹരിക്കാനുള്ള മാർഗമാണ്. കുളിക്കുന്നതിനു മുമ്പ്, 3-5 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും നാരങ്ങ നീരും ചേര്‍ത്ത് നിങ്ങളുടെ ശിരോചര്‍മ്മത്തില്‍ മസാജ് ചെയ്യുക. ഒരു മണിക്കൂറോളം ഇത് വച്ചതിനു ശേഷം, തല ഷാമ്പൂ പ്രയോഗിച്ച് കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക