പ്രധാന ചേരുവ
1/4 കപ്പ് ഉഴുന്നുപരിപ്പ്
3/4 കപ്പ് ഇഡ്ലി അരി
1/4 ടീസ്പൂൺ ഉലുവ
ആവശ്യത്തിന് വെള്ളം
ആവശ്യത്തിന് ഉപ്പ്
റവ, ഉലുവ, ഉഴുന്ന് പരിപ്പ് എന്നിവ മൂന്ന് പാത്രങ്ങളിലായി എടുത്ത് മൂന്നിലും വെള്ളമൊഴിച്ച് ഏകദേശം രണ്ട് മണിക്കൂർ കുതിർക്കുക. അതിന് ശേഷം ഉലുവയും ഉഴുന്ന് പരിപ്പും അതെ വെള്ളത്തോടെ ഒരു ജാറിലെടുത്ത് നന്നായി അരച്ചെടുക്കണം. ഇതിലേയ്ക്ക് കുതിർത്ത റവ കൂടെ ചേർക്കുക.
നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ മാവ് ഏകദേശം ഒരു ഏഴ് മണിക്കൂർ പുളിക്കാനായി മാറ്റി വെക്കുക. ഇനി ഒരു ഇഡ്ഡ്ലി തട്ടി എണ്ണയോ നെയ്യോ പുരട്ടുക. ഇഡ്ഡലി പാത്രത്തിൽ ഒട്ടി പിടിക്കാതിരിക്കാൻ ഇത് സഹായിക്കും.
ഇഡ്ഡലി കുക്കറിൽ ആവശ്യത്തിന് വെള്ളമെടുത്ത് എണ്ണ / നെയ്യ് പുരട്ടിയ ഇഡ്ഡലി തട്ടി മാവ് ഒഴിച്ച് നന്നായി അടച്ച്, ഒരു 8 – 10 മിനിറ്റ് ഉയർന്ന തീയിൽ പാകം ചെയ്യുക
പ്രതികരിക്കാൻ ഇവിടെ എഴുതുക