വെണ്ണയില്‍ സാധാരണ ചേര്‍ക്കാറുള്ള മായം സ്റ്റാര്‍ച്ച് ആണ്. ഇത് അമിതമായി ശരീരത്തിലെത്തുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. എന്തായാലും വെണ്ണയില്‍ മായം കണ്ടെത്തുന്നതിനുള്ള വഴിയിതാ
വെണ്ണയിലെ മായം കണ്ടെത്തുന്നതിന് ആദ്യം ഒരു ഗ്ലാസില്‍ കുറച്ച് വെള്ളമെടുത്ത് അതിലേയ്ക്ക് അല്‍പ്പം വെണ്ണ ഇടുക. ഇനി ഇതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി അയഡിന്‍ ലായനി ചേര്‍ക്കാം. കുറച്ച് സമയം കാത്തിരിക്കാം. വെണ്ണയില്‍ സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ടെങ്കില്‍ ഗ്ലാസിലെ വെള്ളത്തിന് നീല നിറമാകും. മായമൊന്നും അടങ്ങിയിട്ടില്ലെങ്കില്‍ ഗ്ലാസിലെ വെള്ളത്തിന് നിറമാറ്റമൊന്നും സംഭവിക്കുകയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക