കഴിഞ്ഞ ദിവസം ഖത്തർ മണ്ണിൽ ഫിഫ ലോകകപ്പ് മത്സരത്തിന് പര്യവസാനമാകുമ്പോൾ വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു മൈതാനം. മത്സര പോരാട്ടത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടുമ്പോഴും മറ്റൊരു കുളിർമയുള്ള കാഴ്ച കൂടി അവിടെ നടന്നിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്പോർട്സ് ഇവന്റിൽ അതിഥിയായി എത്തിയത് ഇന്ത്യൻ താരമായിരുന്നു. ബോളിവുഡ് താരം ദീപിക പദുകോൺ. ആ വ്യത്യസ്തത തന്നെയാണ് പലരെയും കയ്യടിപ്പിച്ചതും മറ്റു ചിലരെ പ്രകോപിപ്പിച്ചതും.
അത്ര വലിയ വേദിയിൽ അതിഥിയായി അവർ നിൽക്കുമ്പോൾ സ്വന്തം നാടായ ഇന്ത്യയിൽ അവർ ധരിച്ച വസ്ത്രത്തിലെ കളറിന്റെ പേരിൽ കേസ് ചാർജ് ചെയ്യാൻ മുംബൈ പോലീസിന്റെ നെട്ടോട്ടമാണ്. അതിനു പുറമെ ദീപിക നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന സൈബർ ബുള്ളിയിങ്ങും അറ്റാക്കും വേറെയും.
അരക്കെട്ടിന്റെ ഇടതും വലതും ഭാഗത്തെ വേദന അവഗണിക്കരുത്, ഇത് ഒരു വലിയ രോഗത്തിന്റെ ലക്ഷണമാകാം
ഷാരൂഖ് ഖാൻ, ദീപിക ചിത്രം പത്താനിലെ വേഷമാണ് രാഷ്ട്രീയ വത്കരിക്കപ്പെട്ടതും ദീപികയ്ക്കും ഷാരൂഖിനുമെതിരെ സൈബർ ബുള്ളിയിങ്ങ് ഉണ്ടായതിനും കാരണം. ഇന്ത്യ ഇത്രമേൽ അധപതിച്ചു എന്നാണോ ഇവയെല്ലാം കാണിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക