ശൈത്യകാലത്ത് സസ്യങ്ങള്‍ക്കും ചെടികള്‍ക്കും വെള്ളം നനയ്ക്കേണ്ടത് ആവശ്യം തന്നെയാണ്. ഈ സമയത്തെ വരള്‍ച്ച ചെടികള്‍ക്ക് ഭീഷണി ഉയര്‍ത്തും. തണുപ്പ് കാലത്തെ മഞ്ഞും,ചൂടും ചെടികളുടെ വേരുകളെ ബാധിക്കും. അതിനാല്‍ അവയ്ക്ക് ആവശ്യമായ വെള്ളം നൽകേണ്ടത് അത്യാവശ്യമാണ്.
തണുപ്പ് കാലത്ത് സസ്യങ്ങള്‍ നനയ്ക്കുന്നത് അവയെ നിരീക്ഷിച്ച ശേഷമായിരിക്കണം. ചെടികള്‍ പൂക്കാതെയും, വാടിയുമാണ് കാണുന്നതെങ്കില്‍ നിങ്ങളുടെ നനയ്ക്കലിന് പോരായ്മ ഉണ്ട് എന്നാണര്‍ത്ഥം. ഓരോ സസ്യത്തിനും അവയ്ക്കനുയോജ്യമായ രീതിയില്‍ വേണം നയ്ക്കാന്‍. ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തോട്ടം നനയ്ക്കണം. പുതിയതായി വെച്ച തൈകള്‍ക്ക് കൂടുതല്‍ വെള്ളം വേണ്ടി വരും. ശൈത്യകാലം ആരംഭിക്കുന്നതിന് രണ്ട്, മൂന്ന് ആഴ്ചയ്ക്ക് മുമ്പ് തന്നെ തോട്ടം നല്ലതുപോലെ നനച്ചു തുടങ്ങണം.
മണ്ണ് കുതിര്‍ക്കല്‍ – 6-8 ഇഞ്ച് ആഴത്തിലെങ്കിലും വെള്ളമെത്തുന്ന വിധത്തില്‍ നല്ലത് പോലെ നനയ്ക്കണം. മുറ്റത്തുള്ളവയ്ക്കും, ചില കുറ്റിച്ചെടികള്ക്കുമൊക്കെ ഇത് വേണ്ടി വരും. ഇതുവഴി ഭൂരിഭാഗം വേരുകള്‍ക്കും നനവ് ലഭിക്കും. വെള്ളം എത്രത്തോളം വേണമെന്നത് സസ്യത്തിന്റെ ഇനവും മണ്ണിന്റെ സ്വഭാവവും അനുസരിച്ചാണ്.മിക്കവാറും രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോളുള്ള നനയ്ക്കല്‍ മതിയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക