നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് പുതുവർഷത്തിൽ വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. മലപ്പുറം ജില്ലാ ആർടിഒ സി വി എം ഷരീഫിന്റെ നിർദേശ പ്രകാരമാണ് പുതുവത്സര ദിനത്തിൽ കർശന പരിശോധന നടത്തുന്നത്.
‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ’, ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ താരം
പുതുവത്സരാഘോഷത്തിന്റ ഭാഗമായി അമിതാവേശക്കാർ ചീറിപ്പായാനുള്ള സാധ്യത മുന്നിൽ കണ്ട് ഡിസംബർ 30, 31 തീയതികളിൽ ജില്ലയിലെ ദേശീയ സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ എന്നിവ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും, മലപ്പുറം ആർടിഒ ഓഫീസ് തിരൂരങ്ങാടി, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രാത്രികാല പരിശോധന ശക്തമാക്കും.
കിയ-ഹ്യുണ്ടായ് കാറുകൾക്ക് നെക്സോണിനേക്കാൾ 4 മടങ്ങ് വില കൂടുതല്‍
മാത്രമല്ല, മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം എന്നീ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യാനാണ് തീരുമാനം. ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക