അടുക്കള തോട്ടത്തിലെ പ്രധാനപ്പെട്ടതാണ് കറിവേപ്പില. കറികളിൽ എല്ലാം തന്നെ ഇവ ഉൾപ്പെടുത്തുന്നത് കൊണ്ടു തന്നെ ആവശ്യം കൂടുതലാണ്. എന്നാൽ കറിവേപ്പില തഴച്ചുവളരുന്നില്ല എന്നത് പലരുടേയും പരാതിയാണ്. അതിനുള്ള പരിഹാരമാണ് ഇനി പറയുന്നത്
മത്തി പോലുളള മീനുകളുടെ വേസ്റ്റുകള്‍, അതായത് ഇവയുടെ തലയും മറ്റും കറിവേപ്പിനു താഴെ ഇടുന്നതും ഇവ നല്ലപോലെ വളരാന്‍ സഹായിക്കുന്ന നല്ല വഴിയാണ്. മുട്ടത്തൊണ്ട് കറിവേപ്പിലയ്ക്കു നല്ലൊരു വളം തന്നെയാണ്. മുട്ടത്തൊണ്ട് പൊടിച്ച് ഇതിന്റെ കടയില്‍ നിന്നും ലേശം മാറി മണ്ണില്‍ കുഴിച്ചിളക്കി ഇടുക. ഇത് വളരാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.
കറിവേപ്പിലയിലെ ഇലകളിലെ കീടങ്ങളും പുഴുക്കളുമെല്ലാം പ്രധാനപ്പെട്ട പ്രശ്നങ്ങളാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം പുളിച്ചത്, അതായത് തലേന്നുള്ള കഞ്ഞിവെള്ളം ഇലകളില്‍ തളിച്ചു കൊടുക്കുന്നതും കടയ്ക്കല്‍ ഒഴിയ്ക്കുന്നതുമെല്ലാം ഇത് നല്ലപോലെ തഴച്ചു വളരാന്‍ സഹായിക്കും.
കപ്പലണ്ടിപ്പിണ്ണാക്കും ചാണകവുമെല്ലാം കറിവേപ്പിന്റെ വളര്‍ച്ചയ്ക്കു പറ്റിയ വളങ്ങളാണ്. ഇത് വെളളത്തില്‍ കലര്‍ത്തി കടയ്ക്കല്‍ ഒഴിയ്ക്കാം. ഇതുപോലെ ചാരം കടയ്ക്കല്‍ ഇടുന്നത് ഇതിന്റെ ഇലകളെ സംരക്ഷിയ്ക്കാന്‍ നല്ലതാണ്. ചാരം തൊട്ടു താഴെ ഇടാതെ ലേശം നീക്കി വേണം, ഇടാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക