ഗ്രീന്‍ ടീ അമിതമായി ഉപയോഗിച്ചാല്‍ വയറിന് അസ്വസ്ഥതകള്‍ പ്രകടമാകാം. വരണ്ട വായ, ഛര്‍ദ്ദിക്കാന്‍ തോന്നല്‍, വയറിന് അസ്വസ്ഥത എന്നീ പ്രശ്നങ്ങള്‍ ഉണ്ടായെന്ന് വരാം. .
അമിതമായി ഗ്രീന്‍ ടീ കുടിക്കാന്‍ തുടങ്ങുമ്പോള്‍ ഇത് ശരീരത്തില്‍ നിന്നും അയേണ്‍ വലിച്ചെടുക്കുന്നത് തടയുന്നു. ഇത് ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇത് അനീമിയയിലേയ്ക്ക് നയിക്കുന്ന കാര്യമാണ്.
ഗ്രീന്‍ ടീയില്‍ വളരെ കുറച്ച് അളവിലാണെങ്കിലും കഫേയ്ന് അടങ്ങിയിരിക്കുന്നു. പക്ഷേ, നമ്മള് ഗ്രീന്‍ ടീ അമിതമായി ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ ഇത് ശരീരത്തില്‍ പലതരത്തിലുള്ള പ്രശ്നങ്ങളിലേയ്ക്ക് വഴിവയ്ക്കും. പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കൂട്ടുന്നതിനും ഇത് കാരണമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക