കോഴിക്കോട്; പുതുവര്‍ഷദിനത്തില്‍ കൊയിലാണ്ടിയില്‍ ബസിനടിയിൽപെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം. മൃതദേഹം ചതഞ്ഞരഞ്ഞു. കൊയിലാണ്ടി പോലീസ് നടപടികള്‍ സ്വീകരിച്ചു. നെല്ലാടി വിയ്യൂര്‍ വളപ്പില്‍ ശ്യാമള(65) ആണ് മരിച്ചത്. ഇന്നു രാവിലെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് സമീപമായിരുന്നു അപകടം.
കൊയിലാണ്ടി കോഴിക്കോട് റൂട്ടിലോടുന്ന കെ.എല്‍ 11. എ എം.7929 നമ്പര്‍ ഫാത്തിമാസ് ബസ്സാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിൽ തത്ക്ഷണം ശ്യാമള മരണമടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക