മലപ്പുറത്ത് നാലരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. രാവിലെയാണ് സംഭവം നടന്നത്. കുഴൽപ്പണ വേട്ടയിൽ കയ്യോടെ പോലീസ് പിടിയിലായത് രണ്ട് പേരാണ്. കോഴിക്കോട് താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
പ്രീമിയർ ഇൻ്റർനാഷണൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി ആറ് മുതൽ പെരിന്തൽമണ്ണയിൽ നടക്കും
കാറിലായിരുന്നു ഇവർ പണം കടത്താൻ ശ്രമിച്ചത്. എന്നാൽ പെരിന്തൽമണ്ണയിൽ വച്ച് വാഹന പരിശോധനയ്ക്കിടെ പിടിയിലാകുകയായിരുന്നു. കാറിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ ഒളിപ്പിച്ചായിരുന്നു പണം കടത്താൻ ശ്രമിച്ചത്.
ഇതുമായി ബന്ധപ്പെട്ട് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. ഇത്രയും പണം എവിടെ നിന്നാണ് പ്രതികൾക്ക് ലഭിച്ചത് എന്ന കാര്യം പരിശോധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക