ഉറങ്ങുന്നതിനു തൊട്ടു മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല് കുടിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗുണം ചെയ്യുക ഉറങ്ങുന്നതിന് കുറച്ച് മണിക്കൂര്‍ മുമ്പ് കുടിക്കുന്നതായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
വിമര്‍ശകരുടെ വായടപ്പിച്ച് നിവിൻ; വ്യത്യസ്ത മേക്കോവറിൽ താരം
എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിന് തൊട്ട് മുമ്പ് ഒരു ഗ്ലാസ് പാല് കുടിക്കുന്നത് ശീലമാക്കിയവരാണ് ഏറെയും. എന്നാല്‍ ഈ ശീലം നല്ലതല്ല എന്നാണ് പഠനം പറയുന്നത്. ചെറുകുടലില്‍ ലാക്ടേസ് എന്‍സൈം എന്ന എന്‍സൈം ഉണ്ട്, അത് പാലിലെ ലാക്ടോസിനെ ഗ്ലൂക്കോസ്, ഗാലക്ടോസ് തുടങ്ങിയ ചെറിയ തന്മാത്രകളാക്കി എളുപ്പത്തില്‍ ആഗിരണം ചെയ്യും.
പുതുവർഷത്തിൽ ഫ്ലിപ്കാർട്ടിന്റെ ഏറ്റവും വലിയ സർപ്രൈസ്, ഐഫോൺ 14 ന് വളരെ വിലക്കുറവ് !
കുഞ്ഞുങ്ങളുടെ ശരീരത്തിലും ലാക്റ്റേസ് എന്‍സൈം ഉണ്ട്. കുഞ്ഞുങ്ങളില്‍ പാല് വളരെ എളുപ്പത്തില്‍ ദഹിക്കാന്‍ ഇത് സഹായിക്കുന്നു. പക്ഷെ അഞ്ച് വയസിനു മുകളില്‍ പ്രായമാകുമ്പോള്‍ ശരീരത്തില്‍ ലാക്റ്റേസ് ഉത്പാദനം കുറയുന്നു. ഏകദേശം 30 വയസ്സുള്ളപ്പോള്‍ ലാക്റ്റേസിന്റെ ഉത്പാദനം പൂജ്യത്തിലെത്തും.
ലാക്റ്റേസ് എന്‍സൈം ഇല്ലെങ്കില്‍, പാല് നേരിട്ട് വന്‍കുടലില്‍ എത്തുകയും ബാക്ടീരിയകള്‍ ദഹനത്തിന് കാരണമാകുകയും ചെയ്യും. നല്ല ഉറക്കം കിട്ടാനും മെലറ്റോണിന്‍ കൂട്ടാനും സെറോടോണിന്‍ പുറത്തുവിടുന്ന ട്രിപ്റ്റോഫാന്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാല് കുടിക്കുന്ന സമയം ഏറ്റവും പ്രധാനമാണ്.
രാത്രി ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് പാല് കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇനി ദഹനപ്രശ്നങ്ങള്‍ ഇല്ലെങ്കിലും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല് കുടിക്കാൻ നിൽക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക