ചെന്നൈ: അജിത്തിനൊപ്പമുള്ള അഭിനയത്തിന്റെ അനുഭവം വിവരിച്ച് നടി മഞ്ജു വാര്യര്‍ . ‘തുനിവ് ‘ചിത്രത്തില്‍ ജെറ്റ് സ്കൈ രംഗങ്ങള്‍ ഒറ്റയ്ക്ക് അഭിനയിച്ചതാണോ, അല്ല ഡ്യൂപ്പായിരുന്നോ എന്നതായിരുന്നു മഞ്ജു നേരിട്ട ഒരു ചോദ്യം.
നേരത്തെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ ഈ രംഗങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് എന്ന് വിമര്‍ശനം ഉയര്‍ത്തിയിരുന്നു ചിലര്‍. ഇതിനെ അധികരിച്ചായിരുന്നു ചോദ്യം.
അജിത്തും താനും ഈ രംഗത്ത് ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനയിച്ചത് എന്നാണ് മഞ്ജു ഇതിന് ഉത്തരം നല്‍കിയത്. ജെറ്റ് സ്കൈ ആദ്യമായാണ് താന്‍ ഉപയോഗിക്കുന്നതെന്നും ഇതിനായി അജിത്ത് ഏറെ തുണച്ചുവെന്നും മഞ്ജു അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക