തിരുവനന്തപുരം : വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വിവിധ ഭാഗങ്ങളിൽ വന്യ ജീവി ആക്രമണം ഉണ്ടാകുന്നുണ്ട്.
പല നടപടികൾ സ്വീകരിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ഭീതിയിൽ കഴിയുന്ന പ്രദേശത്തെ ജനങ്ങളുടെ പ്രതികരണങ്ങളായി പ്രതിഷേധങ്ങളെ കാണുന്നു. അത് കൈവിട്ട് പോകരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.
വനവുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ആക്രമണങ്ങൾ ഉണ്ടാകുന്നു. വനത്തിന് ഉൾക്കൊള്ളാവുന്നതിലധികം മൃഗപ്പെരുപ്പമുണ്ട്. വന്യ ജീവികളുടെ ജനന നിയന്ത്രണം സർക്കാർ ചർച്ച ചെയ്തുവെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക