അബുദാബി: യുഎഇയില്‍ വിസകളും എമിറേറ്റ്സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ചു. പുതിയ ഫീസ് പ്രാബല്യത്തില്‍ വന്നതായി ടൈപ്പിങ് സെന്ററുകള്‍ അറിയിച്ചു.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) വിഭാഗത്തിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു. ഫീസില്‍ 100 ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം നല്കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക