മലയാളത്തിന്റെ പ്രിയതാരം ടോവിനോ തോമസിന്റെ ജന്മദിനമാണിന്ന്. നിരവധി പേരാണ് ടോവിനോയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ആഷിക് അബുവിന്റെ സംവിധാനത്തിൽ എത്തുന്ന നീലവെളിച്ചം എന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ടോവിനോയാണ്.
ഇന്ന് എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെയും ജന്മദിനം ആയതുകൊണ്ട് തന്നെ നീലവെളിച്ചം സിനിമയിൽ ടോവിനോയുടെ കാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരുന്നു അണിയറ പ്രവർത്തകർ.
2022ലെ ലോകത്തിലെ ഏറ്റവും മികച്ച ഫിനാൻസ് ആപ്പുകൾ; പട്ടികയിൽ ഫോൺപേയും പേടിഎമ്മും
ഇപ്പോഴിതാ ടോവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ‘Actor cum part time Assistant Director @tovinothomas in Godha. നീ ഡയറക്ഷനിൽ പച്ച പിടിച്ചില്ലെങ്കിലും വല്യ ഒരു നടൻ ആയല്ലൊ. അത് കൊണ്ട് Happy birthday അളിയാ’ ബേസിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക