ജാതിയോ മതമോ കൊണ്ട് മാറ്റി നിർത്തലില്ലാതെ അവരൊന്നിച്ചിരുന്നു. ഒന്നിച്ചു ഭക്ഷണം കഴിച്ചു. മലപ്പുറത്തിനിന്നും ഇത് സാധാരണമാണ്. മലപ്പുറത്തിന്റെ മതമൈത്രി വീണ്ടും ഊട്ടിയുറപ്പിച്ച് കൊണ്ട് ഏഴൂര്‍ ശ്രീ കൊറ്റംകുളങ്ങര ശിവ ഭഗവതി ക്ഷേത്രോത്സവവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
വിവാദങ്ങൾ നേട്ടത്തിലേക്ക്; കെ ജി എഫ് ചാപ്റ്റർ 2 നെ മറികടന്ന് ‘പത്താൻ’
ക്ഷേത്രോത്സവ സംഘാടകര്‍ ഉള്‍പ്പെടെ മറ്റ് മതസ്ഥരെ കൊണ്ട് വ്യത്യസ്തമായ ഉത്സവത്തിലെ സമൂഹ സദ്യയിലും വിവിധ മതനേതാക്കള്‍ പങ്കെടുത്തു. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, അമൃതാനന്ദമയി മഠാധിപതി അതുല്യമൃത പ്രാണ, തിരൂര്‍ സെന്റ് മേരിസ് ചര്‍ച്ചിലെ വികാരി സെബാസ്റ്റ്യന്‍ വടക്കേതില്‍, തിരൂര്‍ നഗരസഭ ചെയര്പേഴ്സന് എ.പി. നസീമ, ഗായകന് ഫിറോസ് ബാബു തുടങ്ങി നിരവധിപേര്‍ സമൂഹ സദ്യയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക