കോഴിക്കോട്: കൊയിലാണ്ടി മുത്താമ്പിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. പുത്തലത്ത് ലേഖ (42) ആണ് മരിച്ചത്. ലേഖയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർത്താവ് രവീന്ദ്രൻ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
ഉച്ചയ്ക്ക് 12.45 ഓടെയാണ് രവീന്ദ്രൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ ലേഖയെ മരിച്ച നിലയിലാണ് കണ്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം വിശദമായ അന്വേഷണം ആരംഭിക്കും.
കൂലിപ്പണിക്കാരനായ രവീന്ദ്രനും ലേഖയും, ലേഖയുടെ തറവാട്ടുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവർക്ക് ഒരു കുട്ടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക