ഡല്‍ഹി: ഫെബ്രുവരി 1ന് ധനമന്ത്രി നിര്‍മലാ സീതാരാമന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. പേപ്പര്‍രഹിത രൂപത്തിലാണ് കേന്ദ്രം ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലെ അവതരണം കഴിഞ്ഞാല്‍ ഉടന്‍ മുഴുവന്‍ ബജറ്റ് രേഖയും പൊതുജനങ്ങള്‍ക്കായി പ്രത്യേകം തയറാക്കിയ മൊബൈല്‍ ആപ്പില്‍ ലഭ്യമാകും. യൂണിയന് ബജറ്റ് മൊബൈല്‍ ആപ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ബജറ്റ് രേഖകളുടെ സമ്പൂര്‍ണ വിവരങ്ങളിലേക്കു പ്രവേശനം നല്‍കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 2 വര്‍ഷമായി കേന്ദ്ര ബജറ്റ് പേപ്പര്‍ രഹിതമായാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ബജറ്റ് രേഖകളും ഡിജിറ്റലാണ്. ബജറ്റ് രേഖകള്‍ ജനങ്ങള്‍ യഥാസമയം ലഭിക്കുന്നതിനായി ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ് സ്റ്റോറിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സജ്ജമാക്കിയിട്ടുണ്ട്.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിന്റെ മാര്‍ഗനിര്‍ദേശപ്രകാരം സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ 2021 ലാണ് ആപ്പ് വികസിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക