കെയ്റോ: രാജ്യത്തെ ഏറ്റവും പഴക്കമുള്ള മമ്മി കണ്ടെത്തിയതായി ഈജിപ്തിന്റെ അവകാശ വാദം. ഗിസയിലെ പിരമിഡുകള്‍ക്ക് സമീപമാണ് പുരാവസ്തു ഗവേഷകര്‍ ഏറ്റവും പഴക്കം ചെന്ന മമ്മി കണ്ടെത്തിയത്. ഈ മമ്മി ഒരു പുരുഷന്റെതാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഈ മമ്മിയുടെ പ്രായം 4300 വര്‍ഷത്തിലേറെ പഴക്കമുള്ളതായി പുരാവസ്തു ഗവേഷകര്‍ കണക്കാക്കുന്നു.ഈജിപ്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏതൊരു മമ്മിയേക്കാളും പഴക്കം ഇപ്പോള്‍ കണ്ടെത്തിയതിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ പിരമിഡുകളില്‍ ഇതിലും പഴക്കമുള്ള മമ്മികളുണ്ടാകുമെന്ന ആകാംക്ഷ ഈജിപ്തില്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രശസ്ത ഈജിപ്ഷ്യന്‍ പുരാവസ്തു ഗവേഷകനായ ജാഹി ഹവാസ് ആണ് ഈ മമ്മി കണ്ടെത്തിയത്. ഗിസയിലെ പിരമിഡുകള്‍ക്ക് സമീപം സഖാര നെക്രോപോളിസ് എന്ന സ്ഥലത്താണ് ഇത് കണ്ടെത്തിയത്.
ഈ മമ്മിക്ക് 4300 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് വിശകലനത്തില്‍ കണ്ടെത്തി. ഈജിപ്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കമുള്ള മമ്മിയാണ് ഈ മമ്മിയെന്ന് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക