ഡല്‍ഹി: രാജ്യത്തിന്റെ ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിക്കും. ഈ ബജറ്റില്‍ സാധാരണക്കാരന് ആശ്വാസം പ്രതീക്ഷിക്കുന്നിടത്ത് അമേരിക്കയും ഇന്ത്യയുടെ ബജറ്റ്-2023 ല്‍ പ്രത്യേക താല്പര്യം കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ അമേരിക്ക ചില പ്രത്യേക നിര്‍ദ്ദേശങ്ങളും ധനമന്ത്രി നിര്‍മല സീതാരാമന് അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബജറ്റില്‍ ചില കാര്യങ്ങള്‍ അമേരിക്ക ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്ന 2023-24 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്കായി ഒരു ഗവേഷണ വികസന നയം കൊണ്ടുവരാന്‍ യുഎസ് ഫാര്‍മ വ്യവസായം ഇന്ത്യയോട് നിര്‍ദ്ദേശിച്ചു. ഇന്ത്യ ഈ നടപടി സ്വീകരിച്ചാല്‍ ലോകത്തെ മുഴുവന്‍ ഗവേഷണ വികസന കേന്ദ്രമായി ഇന്ത്യ മാറുമെന്ന് അമേരിക്ക പറയുന്നു.
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ ഗവേഷണ വികസന നയം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് യുഎസ്-ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്സ് (യുഎസ്എഐസി) പ്രസിഡന്റ് കരുണ്‍ ഋഷി പിടിഐയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക