ഓരോ അഞ്ചുദിവസം കൂടുമ്പോഴും ഈ ഗ്രഹത്തിൽ പുതുവർഷം. പുതുതായി കണ്ടെത്തിയ ഒരു ഗ്രഹം അത്തരത്തിലുള്ള ഒന്നാണ്. ഈ ഗ്രഹത്തിലെ ഒരു വര്‍ഷം വെറും അഞ്ച് ദിവസമാണ്.
സതേൺ ക്വീൻസ്ലാന്റ് സർവകലാശാലയിലെ ഗവേഷകർ നക്ഷത്രത്തോട് വളരെ അടുത്തായി ഒരു ഗ്രഹത്തെ കണ്ടെത്തി. വ്യാഴത്തിന്റെ മൂന്നിരട്ടി വലിപ്പമുള്ള ഈ എക്സോപ്ലാനറ്റ് ഭൂമിയിൽ നിന്ന് 530 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ഇത് അതിവേഗം കറങ്ങുന്ന ഒരു കുള്ളൻ നക്ഷത്രത്തെ ചുറ്റിപ്പറ്റിയാണ്. സൗരയൂഥത്തിനു പുറത്തുള്ള ടി.ഒ.ഐ.-778ബി എന്ന ഗ്രഹത്തിൽ ഒരു വർഷം എന്ന് പറയുന്നത് അഞ്ച് ദിവസം മാത്രമാണ്.
ഭൂമി ഒരു തവണ സൂര്യനെ ചുറ്റിവരാൻ ദിവസങ്ങൾ എടുക്കുമ്പോൾ ഈ ഗ്രഹം വെറും അഞ്ചു ദിവസം കൊണ്ട് അത് പൂർത്തിയാക്കുന്നു. ഭൂമിയിൽ നിന്ന് 530 പ്രകാശ വർഷം അകലെയാണ് ടി.ഒ.ഐ.-778ബി എന്ന ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. 6426 മുതല്‍ 6526 വരെ ഡിഗ്രി സെല്‍ഷ്യസാണ് ഈ ഗ്രഹത്തിലെ ഉപരിതല താപനില.
മാത്രമല്ല വ്യാഴത്തേക്കാൾ മൂന്നിരട്ടി വലിപ്പമുണ്ട് ടി.ഒ.ഐ.-778ബി യ്ക്ക്. അതുപോലെതന്നെ സൂര്യനെക്കാള്‍ 71 ശതമാനം വലുപ്പമുണ്ട് ഈ ഗ്രഹത്തിന്. വളരെ വേഗത്തിൽ സൂര്യനെ വലയം ചെയ്യുന്നു എന്നതാണ് ടി.ഒ.ഐ.-778ബി യുടെ പ്രത്യേകത.
മാത്രമല്ല 195 പ്രകാശ വർഷം മുമ്പ് ജനിച്ച ഗ്രഹത്തിന് സൂര്യൻറെ പകുതി പ്രായമേ ഉള്ളൂ. 6,700–6,800 കെൽവിൻ ഉപരിതല താപനിലയുള്ള കുള്ളൻ നക്ഷത്രത്തിന് ഏകദേശം 1.95 ബില്യൺ വർഷം പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക