നവാഗതനായ ജിത്തു മാധവന് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് രോമാഞ്ചം. സൗബിന് ഷാഹിറിനെ നായകനാക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം പറയുന്നത് 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ്.
ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന സൗബിന് ഷാഹിറിനെ ട്രെയ്ലറില് കാണാം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണിത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീട്ടിവെക്കുകയായിരുന്നു. ഫെബ്രുവരി 3 ആണ് പുതുക്കിയ റിലീസ് തീയതി. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്, സൗബിന് ഷാഹിര്‍ എന്നിവരാണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന് ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക