പാർലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കരിയില പോലെ പറന്നുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി .
മരുമക്കത്തായം നിലനിന്ന ഘട്ടത്തിലെ അമ്മാവന്മാരെയാണ് കേന്ദ്രസർക്കാർ ഓര്‍മ്മിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ വരുമാനം എന്നു പയുന്നത് സംസ്ഥാനങ്ങളില്‍നിന്നു ചെല്ലുന്നതാണ്.
സംസ്ഥാനങ്ങള്‍ ഉല്പാദിപ്പിക്കുന്ന വരുമാനത്തിന്റെ ഓഹരി സംസ്ഥാനത്തിനു കിട്ടാന്‍ കേന്ദ്രം കനിയണമെന്നതാണ് സ്ഥിതി. മരങ്ങളെല്ലാം വെട്ടിക്കളഞ്ഞു കാടു നിലനിര്‍ത്തണമെന്നു പറയുന്നതുപോലെയാണ് സംസ്ഥാനങ്ങളുടെ വരുമാനമെല്ലാം ഇല്ലാതാക്കി കേന്ദ്രത്തിനു ശക്തമാവാമെന്നു കരുതുന്നത്.
കേരളം ഒരു വികസന പദ്ധതി മുമ്പോട്ടുവെച്ചാല്‍ അതിനുവേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താനല്ല, അതു മുടക്കാന്‍വേണ്ടി ശബ്ദമുയര്‍ത്താന്‍ മാത്രമാണ് കേരളത്തില്‍നിന്നുള്ള ഭൂരിപക്ഷം എം.പിമാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക