ഉചിതമായ ഭക്ഷണങ്ങള്‍ ഒരു നേരം മാത്രം അരി ആഹാരം കഴിക്കുക. ഗോതമ്പ് കഴിക്കുന്നതാണ് നല്ലത്. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. വയര്‍ നിറച്ച് ആഹാരം കഴിക്കുന്ന രീതി ഒഴിവാക്കുക.
മുരിങ്ങയില, പടവലം, പാവയ്ക്ക, തേന്‍, ചെറുപയര്‍, മലര്, മോര് എന്നിവയെല്ലാം നല്ലതാണ്. കൊഴുപ്പ് കൂടുതലുള്ള മത്സ്യമാംസങ്ങള്‍, തൈര്, ശര്‍ക്കര, പഞ്ചസാര, പാല് തുടങ്ങിയവ പരമാവധി ഒഴിവാക്കുക.
വെള്ളരിക്ക, കുമ്പളങ്ങ, കോവയ്ക്ക, പടവലങ്ങ, മുള്ളങ്കി, വെണ്ടയ്ക്ക, മത്തങ്ങ എന്നീ പച്ചക്കറികള്‍ അരിഞ്ഞ് തേങ്ങ ചേര്‍ത്ത് പുഴുക്കുപോലെ വയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക