മുംബൈ: ഭാരതി എയര്‍ടെല്ലിന് ഇപ്പോള്‍ ഇന്‍ഡസ് ടവേഴ്സില്‍ നേരിട്ട് 47.95% ഓഹരിയുണ്ട്. ഇന്‍ഡസ് ടവേഴ്സില്‍ എയര്‍ടെല്ലിന് ഇതിനകം 47.95% ഓഹരിയുണ്ടായിരുന്നുവെങ്കിലും അത് പരോക്ഷമായ രീതിയിലായിരുന്നു.
എയര്‍ടെല്ലിന്റെ ഉടമസ്ഥതയിലുള്ള നെറ്റില്‍ ഇന്‍ഫ്രാസ്ട്രക്ചറിന് ഇന്‍ഡസ് ടവേഴ്സില്‍ 23.01% ഓഹരിയും എയര്‍ടെല്ലിന് നേരിട്ട് 24.95% ഓഹരിയുമുണ്ട്.
എന്നാല്‍ നെറ്റില്‍ ഇന്‍ഫ്രയെ ഭാരതി എയര്‍ടെല്ലില്‍ ലയിപ്പിച്ചതിന് ശേഷം നെറ്റില്‍ ഇന്‍ഫ്രയുടെ ഇന്‍ഡസ് ടവേഴ്സിന്റെ 23.01% ഓഹരിയും ടെല്‍കോ സ്വന്തമാക്കി. ഇതോടെ ഇന്‍ഡസ് ടവേഴ്സില്‍ എയര്‍ടെല്ലിന് ഇപ്പോള്‍ നേരിട്ട് 47.95% ഓഹരിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക