ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ജനിതകപരമായി ഉണ്ടാവുന്ന ഒരു രോഗാവസ്ഥയയാണ് അരിവാള്‍ രോഗം എന്ന് പറയുന്നത്. അരിവാള്‍ രോഗം അഥവാ സിക്കിള്‍ സെല്‍ അനീമിയ എന്ന് പറയുന്നു. ചുവന്ന രക്താണുക്കളുടെ ആകൃതി എന്ന് പറയുന്നത് എപ്പോഴും ഡിസ്കുകളുടെ ആകൃതിയില്‍ ആണ്. ഇത് ഏത് ചെറിയ രക്തക്കുഴലുകളിലൂടേയും ഈ രക്തകോശങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നു.
എന്നാല്‍ സിക്കിള്‍ സെല്‍ അനീമിയ നിങ്ങളുടെ ചുവന്ന രക്താണുക്കളെ ബാധിക്കുന്നതിലൂടെ അവയെ വൃത്താകൃതിയിലുള്ളതും ചുവന്ന രക്താണുക്കള്‍ക്ക് അരിവാളിന് സമാനമായതായി മാറുന്നു. ഇത് ഇവയെ ഒട്ടിപ്പിടിക്കുന്ന അവസ്ഥയിലേക്കും കട്ടിയുള്ളതുമാക്കി മാറ്റുന്നു. അതിന്റെ ഫലമായി പലപ്പോഴും അവക്ക് ചെറിയ രക്തക്കുഴലുകളിലൂടെ സഞ്ചരിക്കാന്‍ സാിക്കാതെ വരുന്നു.
ഇത് രക്തക്കുഴലുകള്‍ക്കുള്ളില്‍ കുടുങ്ങുന്നു. അതിന്റെ ഫലമായി ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുകയും അത് വഴി കോശങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക