ജോഹനാസ് ബർഗ്: ദക്ഷിണാഫ്രിക്കൻ റാപ്പർ കീർനൻ ഫോർബ്സ്(35) വെടിയേറ്റു മരിച്ചു. ദർബനിലെ റസ്റ്റാറന്റിനു സമീപം വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. റാപ്പർ അക എന്ന പേരിലാണ് കീർനൻ അറിയപ്പെട്ടിരുന്നത്. ആറ് തവണ കീർനന് വെടിയേറ്റതായാണ് റിപ്പോർട്ട്.
മരണവിവരം കീർനന്റെ കുടുംബം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പുതിയ ആൽബത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു ഇദ്ദേഹം. അക്രമികളെ പിടികൂടിയില്ല. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കൊലപാതക നിരക്കുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക.
വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ലോകത്ത് കൊലപാതകനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. വെടിവെപ്പും ഇവിടെ പതിവാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക