പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പ്രമേഹം. പാര്യമ്പര്യമായും അധികമായി മധുരം കഴിക്കുമ്പോഴും പ്രമേഹം നമ്മെ പിടികൂടാറുണ്ട്. ഒരുരീതിയില്‍ നോക്കിയാല്‍ ഒരു പരിധി വരെ നമ്മള് ഭയപ്പെടേണ്ട ഒരു ആരോഗ്യ പ്രശ്നം കൂടിയാണ് പ്രമേഹം. തന്നെയുമല്ല പ്രമേഹം നമ്മുടെ കണ്ണുകളേയും ബാധിക്കാറുണ്ട്.
പ്രമേഹം റെറ്റിനയിലെ രക്തധമനികള്‍ക്ക് തകരാറുണ്ടാക്കുന്നു. സാധാരണ ഒരാള്‍ക്ക് തിമിരം ബാധിക്കുന്നതിന് 10 വര്‍ഷം മുമ്പേ പ്രമേഹ രോഗികളെ തിമിരം ബാധിക്കാം. മാത്രമല്ല തിമിരം വരാന്‍ രണ്ടിരട്ടി സാധ്യതയുമുണ്ട്. കണ്ണിന്റെ മര്‍ദ്ദം കൂടാം, ഞരമ്പുകളെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി എന്ന അസുഖമുണ്ടാകാനും 50% സാധ്യതയുണ്ട്.
ഈ അസുഖം മൂലം കാഴ്ച നഷ്ടപ്പെട്ടാല്‍ തിരിച്ചുകിട്ടാന്‍ പ്രയാസമാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. ഡയബറ്റിക് റെറ്റിനോപ്പതിക്ക് ലേസര്‍ ചികിത്സ ചെയ്യുമ്പോള്‍ കാഴ്ച തിരിച്ചു കിട്ടാതെയും വരാം. അപ്പോള്‍ പലരും ചികിത്സയിലെ പിഴവെന്നു പറയാറുണ്ട്.
പക്ഷേ, അത് ചികിത്സയുടെ കുഴപ്പം കൊണ്ടല്ല, മറിച്ച് പ്രമേഹം വേണ്ട പോലെ നിയന്ത്രിക്കാത്തതും തക്ക സമയത്ത് ലേസര്‍ ചികിത്സ ചെയ്യാത്തതുമാണ് കാരണം. പ്രമേഹം നിയന്ത്രിക്കുക എന്നത് ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക